കെഎസ്ആര്‍ടിസിയെ നഷ്ടമില്ലാതെ നിലനിര്‍ത്തണം: ആര്യാടന്‍

single-img
19 October 2013

ARYADAN_MUHAMMEDസമൂഹത്തിന്റെ അടിത്തട്ടിലുള്ള പല വിഭാഗം ജനങ്ങളുടെയും ഫ്രീ പാസ് സൗകര്യം വെട്ടിക്കുറച്ചു കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വകാര്യസ്ഥാപനങ്ങളെ പോലെ കൊള്ളലാഭമുണ്ടാക്കാനല്ല ഉദ്ദേശിക്കുന്നത്. ജനങ്ങളെ സേവിക്കുന്ന പ്രസ്ഥാനമായി കെഎസ്ആര്‍ടിസി തുടരും. അതിന് ഉള്‍പ്രദേശങ്ങളില്‍വരെ നമുക്ക് റൂട്ട് അനുവദിക്കേണ്ടിവരും. അതു കെഎസ്ആര്‍ടിസിയുടെ മാത്രമല്ല, സര്‍ക്കാരിന്റെ കൂടി ബാധ്യതയാണ്. ഇതു സര്‍ക്കാര്‍ കൂടി കാണണം. ബസില്‍ യാത്രക്കാരില്ലാതെ എന്തിനു ജോലിചെയ്യണം? കിലോമീറ്റര്‍ തികയ്ക്കാനോ? ആ ബസ് അവിടെ നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കട്ടെ. യാതൊരു വിരോധവുമില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.