സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

single-img
18 October 2013

Raghavan Masterമലയാള സംഗീതലോകത്തെ കുലപതി കെ. രാഘവന്‍ മാസ്റ്റര്‍(99) അന്തരിച്ചു. തലശേരി സഹകരണ ആശുപത്രിയില്‍ ശനിയാഴ്ച പലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. കഴിഞ്ഞ 16നാണ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. സംസ്‌കാരം നാളെ രണ്്ടുമണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തലശേരി തലായിലെ ശ്മശാനത്തില്‍.

1914ല്‍ കണ്ണൂര്‍ തലശേരിയില്‍ തലായില്‍ എം. കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകനായി ജനിച്ച രാഘവന്‍ മാസ്റ്റര്‍ 1951ല്‍ പുറത്തിറങ്ങിയ പുള്ളിമാനിലൂടെയാണ് സംഗീതസംവിധായകനാകുന്നത്. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലൂടെ ചലച്ചിത്രഗാന രംഗത്തു സജീവമായി. രാരിച്ചന്‍ എന്ന പൗരന്‍, നായരു പിടിച്ച പുലിവാല്, അമ്മയെക്കാണാന്‍, രമണന്‍, കൊടുങ്ങല്ലൂരമ്മ, കള്ളിച്ചെല്ലമ്മ, നിര്‍മാല്യം, മാമാങ്കം, കടത്തനാടന്‍ അമ്പാടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. 60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 2010 ല്‍ ഭാരതസര്‍ക്കാര്‍ രാഘവനെ പത്മശ്രീ നല്‍കി ആദരിച്ചു. ഭാര്യ: യശോദ. മക്കള്‍: വീണാധരി, മുരളീധരന്‍, കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി.