മലാലയ്ക്കു കാനഡ ഓണററി പൗരത്വം നല്‍കും

single-img
18 October 2013

Malalaപാക് ബാലിക മലാല യൂസഫ് സായിക്ക് ഓണററി പൗരത്വം നല്‍കുമെന്നു കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിദ്യാഭ്യാസ നയത്തിനെതിരേ പരസ്യമായി രംഗത്തുവന്നതിനെത്തുടര്‍ന്നു ഭീകരരുടെ വെടിയേറ്റ മലാല ബ്രിട്ടനിലെ ചികിത്സയിലാണു സുഖം പ്രാപിച്ചത്. പതിനാറുകാരിയായ മലാല ബ്രിട്ടനില്‍ പഠനം തുടരുകയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു സ്വന്തം ജീവന്‍പോലും അപകടത്തിലാക്കി മുന്നോട്ടുവന്ന മലാലയുടെ ധൈര്യത്തെയും അര്‍പ്പണബോധത്തെയും കനേഡിയന്‍ സര്‍ക്കാര്‍ വിമലതിക്കുന്നതായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്‌ഡേല, മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സ്യൂകി തുടങ്ങിയവര്‍ക്ക് നേരത്തെ കനേഡിയന്‍ സര്‍ക്കാര്‍ ഓണററി പൗരത്വം നല്‍കിയിരുന്നു.