കാലിത്തീറ്റ കേസ്: ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചു

single-img
18 October 2013

Laluകാലിത്തീറ്റ കുംഭകോണക്കേസിലെ സിബിഐ കോടതി വിധിക്കെതിരേ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. അഞ്ചുവര്‍ഷത്തെ കഠിനതടവിനാണു ലാലുവിനെ കോടതി ശിക്ഷിച്ചത്. 25 ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാമ്യത്തിനും ലാലു അപേക്ഷ നല്കിയിട്ടുണ്ട്. ലാലു പ്രസാദ് യാദവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയുമടക്കം 45 പേരെയാണു കേസില്‍ ശിക്ഷിച്ചത്.