തച്ചങ്കരിക്ക് സ്ഥാനകയറ്റം നല്‍കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ്

single-img
17 October 2013

ഐജി ടോമിന്‍ ജെ.തച്ചങ്കരിക്ക് ഉദ്യോഗക്കയറ്റം നല്‍കേണ്ടതില്ലെന്നു തീരുമാനം. തച്ചങ്കരിയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളി. തച്ചങ്കരിക്ക് താക്കീത് മാത്രം നല്‍കി സ്ഥാനക്കയറ്റം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ശിക്ഷയായി പ്രൊമോഷന്‍ നല്‍കുന്ന രീതി വിചിത്രമാണെന്നും കെ മുരളീധരൻ പ്രതികരിച്ചിരുന്നു