Kerala

പി.എന്‍ നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പി.എന്‍ നാരായണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. എടപ്പാള്‍ പി.എം.മനോജാണ് മാളികപ്പുറം മേല്‍ശാന്തി.

എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും ഇതുവരെ പൂജ ചെയ്ത എല്ലാ ക്ഷേത്രങ്ങളിലെയും ദേവീദേവന്മാരുടെ കടാക്ഷമാണിതെന്നും പി.എന്‍.നാരായണന്‍ നമ്പൂതിരിപറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമായി ഈ അവസരത്തെ കാണുന്നതായി പി.എം.മനോജ് പറഞ്ഞു.

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ച്ചയാണ് തുറന്നത്. വ്യാഴാഴ്ച്ച രാവിലെ ഉഷപൂജ കഴിഞ്ഞതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്.