ജോര്‍ജിനെതിരെ മന്ത്രിപ്പടയുടെ രൂക്ഷ ആക്രമണം

single-img
17 October 2013

ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ മന്ത്രിസഭാ യോഗത്തില്‍ അതിരൂക്ഷ വിമര്‍ശനം. കക്ഷിഭേദമില്ലാതെ മന്ത്രിമാര്‍ ജോര്‍ജിനെതിരെ രംഗത്തുവന്നു. ജോര്‍ജിനെ നിയന്ത്രിക്കണമെന്നും എന്തുമാവാമെന്ന് ജോര്‍ജ് കരുതരുതെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.ജോര്‍ജിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. ഷിബു ബേബി ജോണ്‍ ആണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. പി.സി ജോര്‍ജ് സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നതായും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.എ ഗ്രൂപ്പ്, ഘടകക്ഷി മന്ത്രിമാരാണ് ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ കാര്യമായ വിമര്‍ശനം ഉയര്‍ത്തിയില്ല. യോഗത്തിലെ പൊതുവികാരത്തോട് യോജിക്കുന്നതായി മുഖ്യമന്ത്രിയും വ്യക്തമാക്കി.

ജോര്‍ജിനെ നിയന്ത്രിക്കാമെന്നു മന്ത്രിസഭാ യോഗത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി ഉറപ്പു നല്‍കി.