ഇടതുപക്ഷത്തിനു ശ്രദ്ധ സമരങ്ങളില്‍ മാത്രം: ഉമ്മന്‍ചാണ്ടി

single-img
17 October 2013

Oommen chandy-9ഇടതു പക്ഷം ശ്രദ്ധകേന്ദ്രീകരിക്കുന്നത് സമരങ്ങളില്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണം നടത്തിയിട്ടും തിരുവനന്തപുരത്ത് വികസന കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത ഇടതുപക്ഷമാണ് ഇപ്പോള്‍ രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ സമരം നടത്തുന്നത്. അധികാരം കിട്ടിയപ്പോള്‍ അവര്‍ എന്തുചെയ്തുവെന്ന് സ്വയം ആലോചിക്കണം. പ്രവര്‍ത്തിക്കാനറിയില്ല, സമരം മാത്രമേ അവര്‍ക്കറിയൂ. ജനങ്ങള്‍ ആഗ്രഹിക്കുന്ന ന്യായമായ കാര്യങ്ങള്‍ പരിഹരിച്ചു നല്കുന്നതില്‍ എവിടെയാണ് തടസം ഉള്ളതെന്ന് കണെ്ടത്തി അത് പരിഹരിക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരും ജനസമ്പര്‍ക്ക പരിപാടിയോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.