ലാൽ ക്യാമറ തിരിച്ച് നല്‍കേണ്ടതില്ലെന്ന് സാബു ചെറിയാന്‍

single-img
17 October 2013

തന്റെ ആദ്യ ചിത്രമായ തിരനോട്ടം ചിത്രീകരിച്ച ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്നുള്ളത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ രംഗത്ത്.തന്റെ ആദ്യ ചിത്രമായ തിരനോട്ടം ചിത്രീകരിച്ച ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയതിൽ ഒരു അപാകതയുമില്ലെന്നും ലാല്‍ അത് തിരിച്ച് നല്‍കേണ്ടതില്ലെന്നും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ പറഞ്ഞു.

ത്.കേസ് റജിസ്റ്റര്‍ ചെയ്തവര്‍ അതുമായി മുന്നോട്ട് പോവട്ടെയെന്നും അദ്ദേഹം പറയുന്നു.അതെ സമയം തിരനോട്ടം ക്യാമറയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ക്യാമറ തിരിച്ചു കൊടുക്കാന്‍ സന്നദ്ധനാണെന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നു.കെഎസ്‌എഫ്‌ഡിസിയുടെ കൈവശമുളള ക്യാമറ പൊതു സ്വത്തായതിനാല്‍ അത്‌ ലേലത്തിലൂടെ മാത്രമേ മറ്റൊരാള്‍ക്ക്‌ കൈമാറാന്‍ സാധിക്കൂ.പുരാവസ്‌തുവെന്ന നിലയില്‍ ലേലത്തിന്‌ വച്ചാല്‍ കോടികള്‍ ലഭിക്കാമായിരുന്ന ക്യാമറയാണ്‌ നിയമം മറികടന്ന്‌ മോഹന്‍ലാല്‍ സ്വന്തമാക്കിയതെന്നാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.എന്നാൽ
കെഎസ്എഫ്ഡിസിയെ സംബന്ധിച്ച് ആ ക്യാമറ പ്രവര്‍ത്തിക്കാത്ത ഒരു പഴയവസ്തുമാത്രമാണ്,പ്രവര്‍ത്തനക്ഷമമല്ലാത്തതും വിപണിയില്‍ നിന്നു തന്നെ അപ്രത്യക്ഷമായതുമായ ക്യാമറയാണ് ഇത് സാബു ചെറിയാന്‍ വ്യക്തമാക്കുന്നു.

100 വര്‍ഷത്തിലധികം പഴക്കമുള്ള വസ്തുക്കളാണ് പുരാവസ്തു വിഭാഗത്തില്‍ പെടുന്നത്. 1978സെപ്റ്റംബറില്‍ ആയിരുന്നു തിരനോട്ടം സിനിമ ഇറങ്ങിയത്. 1976-ല്‍ ഇറങ്ങിയ ആരീസ്ടുബി ക്യാമറയിലാണ് ഈ പടം ഷൂട്ട് ചെയ്തിരിക്കുന്നത്. ലാലിന് അതിനോട് ഒരു വൈകാരിക അടുപ്പമുണ്ട്. ആ പഴയ പ്രവര്‍ത്തിയ്ക്കാത്ത ക്യാമറയ്ക്ക് പകരമായി ലാല്‍ വാങ്ങിനല്‍കിയിരിക്കുന്നത് പുത്തന്‍ ക്യാമറയാണ്-സാബു ചെറിയാന്‍ പറഞ്ഞു