ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വ്വേ

single-img
17 October 2013

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റകക്ഷി ബിജെപിയായിരിക്കുമെന്ന് പുതിയ സര്‍വേഫലം. 162 സീറ്റുകളെങ്കിലും ബിജെപി നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഒരു പാര്‍ട്ടിക്കും മുന്നണിക്കും കേവല ഭൂരിപക്ഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭ്യമാകില്ലെന്നാണ് ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേ സൂചിപ്പിക്കുന്നത്. തൂക്ക് മന്ത്രി സഭക്കാണ് സാധ്യതയെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.

കേരളത്തില്‍ എല്‍ഡിഎഫ് 13, കോണ്‍ഗ്രസ് 4, മുസ്ലീം ലീഗ് 2, കേരള കോണ്‍ 1 എന്നിങ്ങനെ സീറ്റുകള്‍ നേടും. 2009ല്‍ 206 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 102 സീറ്റില്‍ ഒതുങ്ങുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യുപിഎ മുന്നണിക്ക് ആകെ കിട്ടുന്ന സീറ്റ് 117. എന്നാല്‍ ഇപ്പോള്‍ എന്‍ഡിഎയിലുള്ള മുന്നണികള്‍ക്കാകെ കിട്ടുക 186 സീറ്റുകള്‍ മാത്രം. എന്‍ഡിഎയുപിഎ ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന് 240 സീറ്റുകള്‍ നേടുമെന്ന് സര്‍വ പറയുന്നു.

ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണ 32 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. ബിഎസ്പിക്ക് 31 ഉം എഐഎഡിഎംകെക്ക് 28 ഉം സീറ്റുകള്‍ ലഭിക്കും. സമാജ് വാദി പാര്‍ട്ടി 25 ഉം തൃണമൂല്‍ കോണ്‍ഗ്രസ് 23 ഉം സീറ്റുകള്‍ നേടും.