കേരളത്തിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ല:എ കെ ആന്റണി

single-img
17 October 2013

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇടപെടില്ലെന്ന് പ്രതിരോധ മന്ത്രി എ. കെ ആന്‍റണി പറഞ്ഞു.നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആന്‍റണി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ അറിയിച്ചു. കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണമെന്നും ആന്‍റണി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയുമായും മുകുള്‍ വാസ്‌നിക്ക് ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. ഇതിന്റെ പശ്ചാത്തലത്തില്‍ മുകുള്‍ വാസ്‌നിക്ക് ആന്റണിയുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റികളുടെയും എക്‌സിക്യൂട്ടീവിന്റെയും പുനഃസംഘടന ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് നടക്കുകയാണ്. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും മറ്റുളളവരും തമ്മില്‍ ഇക്കാര്യങ്ങളില്‍ സമവായമുണ്ടെന്നാണ് സൂചന.

സംഘടനാ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുകുള്‍ വാസ്‌നിക് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.