അജിത് അഗാര്‍ക്കര്‍ വിരമിച്ചു

single-img
17 October 2013

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറും ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
മുംബൈ രഞ്ജി ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് മുപ്പത്തഞ്ചുകാരനായ അഗാര്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

26 ടെസ്റ്റുകളും 191 ഏകദിനങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോര്‍ഡ്‌സിലെ സെഞ്ചുറി, ഏറ്റവും വേഗം 50 വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍, 21 പന്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറി തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ അഗാർക്കരുടെ പേരിലുണ്ട്.

ജൂനിയര്‍ ലെവല്‍ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയോടെ ബാറ്റ്‌സ്മാനായിട്ടായിരുന്നു അഗാര്‍ക്കര്‍ കരിയര്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഫാസ്റ്റ് ബൗളിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ക്കൊപ്പെ ഏറെക്കാലം ടീമിലെ പ്രധാന ബൗളറായിരുന്നു ഈ മുംബൈക്കാരൻ