ഗണേഷിന്റെ മന്ത്രിസ്ഥാനം: പുറത്തുവരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി

single-img
14 October 2013

oommen-chandy_53കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗണേഷിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും വിഷയം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായും ഈ മാസം തന്നെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നും രാവിലെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഘടകകക്ഷികളും ഇത്തരത്തില്‍ നിലപാട് എടുത്തതായിട്ടായിരുന്നു വാര്‍ത്ത. തന്റെ ജനസമ്പര്‍ക്ക പരിപാടിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാനുള്ള എല്‍ഡിഎഫ് തീരുമാനത്തോടും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.