പ്രളയം

single-img
14 October 2013

Floodരാജ്യത്ത് കനത്ത നാശംവിതച്ചു കടന്നുപോയ ഫൈലിന്‍ ചുഴലിക്കാറ്റിനു പിറകേ ആന്ധ്ര-ഒഡീഷ സംസ്ഥാനങ്ങളിലെ തീരദേശഗ്രാമങ്ങളില്‍ പ്രളയത്തില്‍ മുങ്ങി. ചുഴലിക്കാറ്റിന് അകമ്പടിയായെത്തിയ കനത്ത മഴ ഒഡീഷയിലും ആന്ധ്രയിലും പ്രളയം സൃഷ്ടിച്ചിരിക്കുകയാണ്. ദുരിതാശ്വാസപ്രവര്‍ത്തനത്തിനു സംസ്ഥാന ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജനജീവിതം സാധാരണ നിലയിലായേക്കും. ശനിയാഴ്ച രാത്രിയോടെ ഒഡീഷ തീരത്തെത്തിയ ഫൈലിന്‍ രണ്ടുദിവസം പിന്നിട്ടതോടെ ശക്തിക്ഷയിച്ചു. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ജാര്‍ഖണ്ഡിനെ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന് ഇപ്പോള്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്ററാണു വേഗം. ചുഴലിക്കാറ്റില്‍ 27 പേര്‍ക്കു ജീവഹാനി സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. പത്തുലക്ഷത്തിലേറെ പ്പേരെ മാറ്റിപ്പാര്‍പ്പിച്ചതാണ് മരണ സംഖ്യ കുറയാന്‍ സഹായിച്ചത്. ചുഴലിക്കാറ്റില്‍ നിലംപൊത്തിയ മരങ്ങളും വൈദ്യുതിലൈനുകളും മാറ്റുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. റോഡ്ഗതാഗതം മിക്കയിടത്തും പുനഃസ്ഥാപിച്ചു. ട്രെയിന്‍ ഗതാഗതവും സാധാരണ നിലയിലായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ സ്വന്തംവീടുകളിലേക്കു പോയിത്തുടങ്ങി.