പലിശ മുടങ്ങിയതിന് ബ്ലേഡ് മാഫിയ വീട് തകര്‍ത്തു

single-img
13 October 2013

പലിശ മുടങ്ങിയതിന് ബ്ളേഡ് മാഫിയ സംഘം വീട് ഇടിച്ചുനിരത്തി. പേയാട് ബി.പി നഗറില്‍ രമാദേവിയുടെ വീടാണ് ബ്ളേഡ് സംഘം തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അക്രമികള്‍ എത്തിയ വിവരം വിളപ്പില്‍ശാല പോലീസിനെ വിളിച്ചറിയിച്ചിട്ടും രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് പ്രതികരണമുണ്ടായത്. പേയാട് ബി.പി നഗറില്‍ താമസിക്കുന്ന രമാദേവി 2003ലാണ് ഭൂമി പണയപ്പെടുത്തി ബാങ്കില്‍ നിന്നും വായ്പയെടുത്തത്.

പണം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നടപടികള്‍ നേരിട്ടപ്പോഴാണ് ബ്ലേഡുകാരുടെ സഹായം തേടിയത്. തത്ക്കാലത്തേക്ക് ഭൂമി പ്രമാണം ചെയ്ത് നല്‍കുക വഴി ബ്ലേഡ് സംഘത്തിന്റെ സഹായത്തോടെ പണം തിരിച്ചടച്ചു. മൂന്ന് മാസമായിട്ടും ബ്ലേഡുകാര്‍ക്ക് പലിശ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്വട്ടേഷന്‍ സംഘമെത്തി വീടു തകര്‍ത്തത്.