ഗയാനന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസ് കപ്പല്‍ വെനിസ്വലന്‍ നാവികസേന പിടിച്ചെടുത്തു

single-img
11 October 2013

map_of_venezuelaഗയാനയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ വെനിസ്വലന്‍ നാവികസേന യുഎസ് കപ്പല്‍ പിടിച്ചെടുത്തതായി ഗയാനന്‍ സര്‍ക്കാര്‍. ഗയാനന്‍ സമുദ്രാതിര്‍ത്തി പ്രദേശമായ എസ്സെക്വിബോയിലാണ് സംഭവം. ടെക്‌സാസ് ആസ്ഥാനമായുള്ള അനാഡാര്‍കോ കമ്പനിയുടെ ടെക്‌നിക് പെര്‍ഡാന എന്ന കപ്പലാണ് പിടിച്ചെടുത്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗയാനയിലേയ്ക്ക് എണ്ണ കൊണ്ടുവരുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിരക്കുന്ന കമ്പനിയാണിത്. തങ്ങളുടെ രാജ്യസമാധാനത്തിനേറ്റ കനത്ത വെല്ലുവിളിയായി സംഭവത്തെ കാണുന്നതായി ഗയാന അറിയിച്ചു. എന്നാല്‍ അനധികൃതമായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച കപ്പല്‍ പിടിച്ചെടുക്കുകയാണ് നാവികസേന ചെയ്തതെനന് വെനിസ്വേല അവകാശപ്പെട്ടു.