നന്ദകുമാര്‍ തന്നെ കണ്ടത് രാഷ്ട്രീയ ദൂതനായിട്ടാണെന്ന് തിരുവഞ്ചൂര്‍

single-img
11 October 2013

thiruvanchoor-radhakrishnan-ministerവിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ തന്നെ കണ്ടത് രാഷ്ട്രീയ ദൂതനായിട്ടാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തന്നെ കണ്ടതുപോലെ നന്ദകുമാര്‍ മറ്റു പലരേയും കാണുകയും വിളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തിനാണ് കണ്ടതെന്ന കാര്യം പുറത്തുപറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. പലരുടെയും കാര്യം നന്ദകുമാര്‍ പറഞ്ഞിട്ടുമുണ്‌ടെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. നന്ദകുമാര്‍ കണ്ടുവെന്ന് പി.സി ജോര്‍ജ് പറഞ്ഞ ദിവസം താന്‍ തിരുവനന്തപുരത്തായിരുന്നുവെന്നും താന്‍ ആഭ്യന്തരമന്ത്രിയാകുന്നതിനു മുന്‍പേ സുപ്രീംകോടതി ഡേറ്റാ സെന്റര്‍ കേസ് സ്റ്റേ ചെയ്തിരുന്നുവെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.