സമാധാന നൊബേല്‍ രാസായുധ നിരോധന സംഘടനയ്ക്ക്

single-img
11 October 2013

OPCWസമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രാസായുധ നിരോധന സംഘടനയായ ഓപ്പറേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന് ലഭിച്ചു. സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒപിസിഡബ്ല്യൂവിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ തുടര്‍ച്ചയായിട്ടാണ് ഒരു സംഘടനയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം. മലാല യൂസഫ് സായ്, ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങി 259 പേരെയാണ് പുരസ്‌കാരത്തനായി പരിഗണിച്ചിരുന്നത്.