ലാവലിന്‍; സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനം: പിണറായിക്ക് ആശ്വാസം

single-img
11 October 2013

Pinarayi vijayan-4ലാവലിന്‍ കേസില്‍ സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭാഗീകമായി പാളിച്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് നിരീക്ഷണം. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായത്തിനുള്ള ധാരണ കരാറാക്കിയാലും നിയമസാധുതയില്ല. ധനസഹായം നല്‍കാമെന്ന് സമ്മതിച്ചത് കനേഡിയന്‍ ഏജന്‍സികളല്ലേയെന്ന് കോടതി ചോദിച്ചു. കനേഡിയന്‍ ഏജന്‍സികള്‍ നല്‍കിയ ഉറപ്പില്‍ ലാവലിനുമായി കരാറിലേര്‍പ്പെടാനാവില്ല. നിലനില്‍ക്കാത്ത കരാറില്‍ ഏര്‍പ്പെടാത്തതിന് ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകുമോ എന്നും കോടതി ചോദിച്ചു. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും സിബിഐയ്ക്ക് മറുപടിയുണ്ടായില്ല. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടു പരിഗണിക്കും. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ കൂടുതല്‍ തെളിവുണ്‌ടെന്ന് കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയാണ് കോടതി ഇന്ന് നടത്തിയ പരാമര്‍ശം.