കരമനനദി പുനരുജ്ജീവന പദ്ധതിയില്‍ ഒഴിവുകള്‍

single-img
10 October 2013

കരമനനദി ശാസ്ത്രീയ പുനരുജ്ജീവന പ്രോജക്ടില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് സൂപ്പര്‍ വൈസര്‍/മാനേജര്‍/ഡയറക്ടര്‍, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രാജക്ട് സൂപ്പര്‍വൈസര്‍/മാനേജര്‍/ഡയറക്ടര്‍ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടായിരിക്കണം. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം, പി.ജി.ഡി.സി.എ, മലയാളം-ഇംഗ്ലീഷ് ടൈപ്പിംഗ് പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 22ന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരത്ത് പട്ടത്തുള്ള ശാസ്ത്രഭവനില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.