തൂത്തുക്കുടിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി

single-img
10 October 2013

principalതൂത്തുക്കുടിയില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ഇന്‍ഫന്റ് ജീസസ് എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. പ്രിന്‍സിപ്പല്‍ എല്‍.ആര്‍.ഡി സുരേഷാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികള പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഏതാനും വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് അറിയിച്ചു.