ടുജി കേസ്: ജസ്റ്റിസ് ജി.എസ് സിംഗ്‌വി പിന്മാറി

single-img
10 October 2013

G. S. Singhviടുജി അഴിമതി കേസില്‍ സുപ്രീം കോടതിയില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ജിഎസ് സിംഗ്‌വി പിന്മാറി. കേസില്‍ നിന്നു പിന്മാറുന്നതായി അറിയിച്ച് അദ്ദേഹം ചീഫ് ജസ്റ്റിസ് പി. സദാശിവത്തിനു കത്തു നല്കി. ഡിസംബറില്‍ വിരമിക്കുന്നതിനാല്‍ സുപ്രധാനമായ കേസ് ഏറ്റെടുക്കാനാവില്ല എന്ന് അദ്ദേഹം കത്തില്‍ അറിയിച്ചതായാണ് സൂചന. ജസ്റ്റിസ് എച്ച്.എല്‍ ദത്തു, കെ.എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ ഇനി വാദം കേള്‍ക്കുന്നത്.