കാര്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് എസ്ബിഐ വായ്പാ പലിശ കുറച്ചു

single-img
10 October 2013

sbiഉത്‌സവസീസണ്‍ കണക്കിലെടുത്ത് കാര്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള വായ്പയുടെ പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താഴ്ത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്്, ഐഡിബിഐ തുടങ്ങിയവ നേരത്തെ തന്നെ പലിശ കുറച്ചിരുന്നു. ടിവി, എയര്‍കണ്ടീഷണര്‍, റെഫ്രജറേറ്റര്‍ തുടങ്ങിയവ ഇതിലൂടെ വാങ്ങാം. കാര്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ വായ്പ അനുവദിക്കുന്നതിനായി ബാങ്കുകള്‍ക്കു അധിക മൂലധനം അനുവദിക്കാന്‍ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ തീരുമാനമനുരിച്ച് എസ്ബിഐ കാര്‍ വായ്പാ പലിശ 0.20% കുറഞ്ഞ് 10.55 ശതമാനമാകും. പ്രോസസിംഗ് ചാര്‍ജ് 1020 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു.