മോഡിയുടെ ബീഹാര്‍ റാലിക്കുവേണ്ടി ബിജെപി 10 ട്രെയിനുകള്‍ വാടകയ്‌ക്കെടുത്തു

single-img
10 October 2013

narender_modi_awardതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തങ്ങോളമിങ്ങോളം റാലികള്‍ റാലികള്‍ സംഘടിപ്പിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ഈമാസം 27നു പങ്കെടുക്കുന്ന റാലി വിജയിപ്പിക്കാനായി വിപുലമായ ഒരുക്കങ്ങള്‍ സംഘടിപ്പിച്ചു. റാലിയിലെ ജനബാഹുല്യം ഇതുവരെയുള്ള റിക്കാര്‍ഡ് തകര്‍ക്കുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. റാലിയില്‍ ആളെയെത്തിക്കാന്‍ കഴിഞ്ഞ ഒരു മാസമായി സംസ്ഥാന വ്യാപകമായി വന്‍ പ്രചാരണമാണു ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ആളെയെത്തിക്കുന്നതിനായി 10 ട്രെയിനുകള്‍ വാടകയ്‌ക്കെടുത്തതായും 18 വീതം ബോഗികളുള്ള ഈ ട്രെയിനുകള്‍ കിഷന്‍ഗഞ്ജ്, പൂര്‍ണിയ, അരാരിയ, ഭഗല്‍പൂര്‍, സഹര്‍സ, ബേട്ടിയ, ബാഗ, സമസ്തിപൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നു പാറ്റ്‌നയിലേക്കു സര്‍വീസ് നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.