നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹയല്ലെന്ന് മലാല

single-img
10 October 2013

Malalaഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹയല്ലെന്ന് സമാധാനത്തിനുള്ള നൊബേല്‍ സാധ്യതാ പട്ടികയില്‍ മുന്നിലുള്ള പാക് ബാലിക മലാല യുസുഫ്‌സായ്. അവാര്‍ഡിന് പരിഗണിക്കത്തക്കതായി ഒന്നും താന്‍ ചെയ്തിട്ടില്ല. ഒരു പാക്കിസ്ഥാനി റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മലാലയുടെ ഈ വെളിപ്പെടുത്തല്‍. നൊബേല്‍ പോലെയൊരു പുരസ്‌കാരത്തിനു പരിഗണിക്കാനുള്ള യോഗ്യത തനിക്കില്ല. സമാധാനത്തിനുള്ള നൊബേലിന് അര്‍ഹരായ മറ്റു നിരവധി പേര്‍ ഉണ്ട്. കൂടുതല്‍ സാമൂഹികപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മലാല കൂട്ടിച്ചേര്‍ത്തു.