ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ വിമതര്‍ മോചിപ്പിച്ചു

single-img
10 October 2013

Ali Seydanലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ വിമതര്‍ മോചിപ്പിച്ചു. പ്രധാനമന്തി ഓഫീസിലെത്തിയതായി ലിബിയന്‍ ടെലിവിഷന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഏതു സാഹചര്യത്തിലാണ് മോചനം എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ട്രിപ്പോളിയിലെ ഓഫീസിലെത്തിയ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പ്രതീകരിക്കാന്‍ തയാറായില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോചചിപ്പിക്കപ്പെട്ട സാഹചര്യം അറിയില്ലെന്ന് ലിബിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുള്‍ അസീസ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെ തട്ടിക്കൊണ്ട് പോയതില്‍ ദുരൂഹത തുടരുകയാണ്. താമസിച്ചിരുന്ന ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് പ്രധാനമന്ത്രിയെ ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയത്.