വിലക്കിനെതിരേ ജ്വാല ഗുട്ട കോടതിയിലേക്ക്

single-img
10 October 2013

jwala-1തന്നെ വിലക്കാനുള്ള ശിപാര്‍ശക്കെതിരേ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ജ്വാലാ ഗുട്ട നിയമനടപടിക്ക് ഒരുങ്ങുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗുമായി ബന്ധപ്പെട്ട് താരത്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്)യാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരേയാണ് താരം കോടതിയെ സമീപിക്കുന്നത്. ബായിയുടെ ശിപാര്‍ശക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയതായി ജ്വാലയുടെ പിതാവ് ക്രാന്തി ഗുട്ട വ്യക്തമാക്കി. ശിപാര്‍ശ മാത്രം നിലനില്‍ക്കെ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര മല്‍സരത്തില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബായ് തീരുമാനിച്ചതിനെയും ജ്വാല കോടതിയില്‍ ചോദ്യം ചെയ്യും. അതിനിടെ, ജ്വാലയ്ക്കും ബാഡ്മിന്റണ്‍ അസോസിയേഷനും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു തയാറാണെന്നു കേന്ദ്ര കായികമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു.