ജ്വാലഗുട്ടയുടെ വിലക്കിനു സ്റ്റേ

single-img
10 October 2013

Jwala-Gutta-Malayalamnewsബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്ക് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്കിനു ഹൈക്കോടതി സ്റ്റേ. ജ്വാലയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരേ ജ്വാല നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അന്വേഷണം നടക്കുന്നതിനാല്‍ ജ്വാലയെ ഇനിയുള്ള മത്സരങ്ങള്‍ക്ക് പരിഗണിക്കേണ്ടന്ന അസോസിയേഷന്റെ തീരുമാനത്തിനാണ് ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചത്.