യുഡിഎഫ് യോഗത്തില്‍ എം.എം ഹസനും പി.സി ജോര്‍ജും ഏറ്റുമുട്ടി

single-img
10 October 2013

hassan-gorgeയുഡിഎഫ് യോഗത്തില്‍ എം.എം ഹസനും പി.സി ജോര്‍ജും ഏറ്റുമുട്ടി. തന്റെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേ ഹസന്‍ നടത്തിയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ് കയറിപ്പിടിക്കുകയായിരുന്നു. ആദ്യം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. നേരത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ പി.സി ജോര്‍ജ് മുഖ്യമന്ത്രിക്കും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും കത്ത് നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് കത്തില്‍ പി.സി ജോര്‍ജ് ആരോപിക്കുന്നത്. വിവാദ ദല്ലാള്‍ നന്ദകുമാറുമായി തിരുവഞ്ചൂരിനുളള ബന്ധവും പരാമര്‍ശിച്ചിരുന്നു. തിരുവഞ്ചൂര്‍ തന്നോട് മോശമായി പെരുമാറുന്നതായും ഇത് അവസാനിപ്പിക്കണമെന്നും പി.സി ജോര്‍ജ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി യോഗത്തില്‍ വെച്ച് ഹസനും പി.സി ജോര്‍ജും കൊമ്പുകോര്‍ത്തത്.