അമേരിക്കയേയും സൗഹൃദരാജ്യങ്ങളെയും ആക്രമിക്കുന്നതു തുടരുമെന്ന് പാക് താലിബാന്‍

single-img
10 October 2013

Hakkimullahഅമേരിക്ക പാക്കിസ്ഥാനില്‍ നടത്തിവരുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ യുഎസിനെയും അതിന്റെ സൗഹൃദരാജ്യങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് പാക് താലിബാന്‍. ബിബിസിയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മെഷൂദ് ഇക്കാര്യം അറിയിച്ചത്. യുഎസുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും മെഷൂദ് കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ യുഎസ് ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണം. മാധ്യമങ്ങളിലൂടെയുള്ള സമാധാനചര്‍ച്ചകള്‍ക്ക് താല്പര്യമില്ല. ചര്‍ച്ചയ്ക്കായി പാക് സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും അവരുമായി ചര്‍ച്ച നടത്തണമെന്നും മെഷൂദ് പറഞ്ഞു. പാക്കിസ്ഥാനില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിലൊന്നും പാക് താലിബാനു പങ്കില്ലെന്നും മെഷൂദ് അറിയിച്ചു.