പ്രമുഖ തെലുങ്ക് നടന്‍ ശ്രീഹരി അന്തരിച്ചു

single-img
9 October 2013

Srihariപ്രമുഖ തെലുങ്ക് നടന്‍ ശ്രീഹരി (49) അന്തരിച്ചു. ബുധനാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രീഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ചു നാളുകളായി അദ്ദേഹത്തെ കരള്‍രോഗം അലട്ടിയിരുന്നു. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. 98 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രഹരിയുടെ രണ്ടു ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. 1986-ലാണ് അദ്ദേഹം സിനിമാ ലോകത്തെത്തിയത്.