സോളാര്‍; മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് അഡ്വക്കേറ്റ് ജനറല്‍: പരാതിയില്ലെങ്കില്‍ എന്തിന് ചോദ്യം ചെയ്തതെന്ന് കോടതി

single-img
9 October 2013

oommen-chandy_53സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ എജി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ എജി വ്യക്തമാക്കിയില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന എജിയുടെ വെളിപ്പെടുത്തലിനു ശേഷം മുഖ്യമന്ത്രിക്കെതിരേ പരാതിയില്ലെങ്കില്‍ പിന്നെന്തിനാണ് ചോദ്യം ചെയ്തതെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്നാണ് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നും എജി വ്യക്തമാക്കിയത്. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്.