ദൈവകണത്തിന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചവര്‍ക്കു നൊബേല്‍

single-img
9 October 2013

godഹിഗ്‌സ് ബോസോ ണ്‍ എന്ന അതിസൂക്ഷ്മ മൗലികകണത്തെപ്പറ്റി സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞര്‍ക്കു ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ബ്രിട്ടനിലെ പീറ്റര്‍ ഹിഗ്‌സും ബല്‍ജിയംകാരന്‍ ഫ്രാന്‍സ്വാ എന്‍ഗ്ലറുമാണു സമ്മാനജേതാക്കള്‍. 1964-ല്‍ ഇവര്‍ ആവിഷ്‌കരിച്ച സിദ്ധാന്തപ്രകാരമുള്ള ഹിഗ്‌സ് ബോസോണിനെ കഴിഞ്ഞവര്‍ഷമാണു ശാസ്ത്രജ്ഞര്‍ കണെ്ടത്തിയത്. യൂറോപ്യന്‍ അണുശക്തി ഗവേഷണകേന്ദ്രത്തിന്റെ അന്തര്‍ഭൗമ തുരങ്കത്തിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലാണ് ഹിഗ്‌സ് കണത്തെ നിരീക്ഷിച്ചത്. ഇപ്പോള്‍ 84 വയസുള്ള ഹിഗ്‌സും 81 വയസുള്ള എന്‍ഗ്ലറും വെവ്വേറെ നടത്തിയ പഠനങ്ങളാണു ഹിഗ്‌സ് കണത്തെ സംബന്ധിച്ച സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിലെത്തിയത്. എന്‍ഗ്ലറിനൊപ്പം റോബര്‍ട്ട് ബ്രൗട് എന്ന ശാസ്ത്രജ്ഞനുമുണ്ടായിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം മരിച്ചു.