പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതി; കഴക്കുട്ടം റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു

single-img
9 October 2013

Kazhakuttomപതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴക്കൂട്ടം നിവാസികളുടെ ചിരകാല അഭിലാഷം യാഥാര്‍ഥ്യമാകുന്നു. കേരളസര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ നിന്നും അനുവദിച്ച 30 കോടിരൂപയും ദക്ഷിണ റെയില്‍വേ അനുവദിച്ച 9.5 കോടിരൂപയും ചേര്‍ത്ത് ഏകദേശം 40 കോടിരൂപയുടെ 540 മീറ്റര്‍ നീളമുള്ള റെയില്‍വേ മേല്‍പ്പാലമാണ് കഴക്കൂട്ടത്ത് നിര്‍മിക്കുന്നത്. എ.കെ.ആന്റണി മുഖ്യമന്ത്രിയും എം.എ.വാഹിദ് എംഎല്‍എയുമായിരുന്ന കാലത്താണ് കഴക്കൂട്ടം മേല്‍പ്പാലത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറായത്. പിന്നീട് റെയില്‍വേ മേല്‍പ്പാലം കണിയാപുരത്തേക്ക് കൊണ്ടുപോകാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടന്നു. അക്കാലത്താണ് രാഷ്ട്രീയം മറന്ന് കഴക്കൂട്ടത്തെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയും നിരന്തരം റെയില്‍വേ മേല്‍പ്പാലത്തിനുവേണ്ടിയുള്ള നിവേദനങ്ങളും പ്രതിഷേധക്കുറിപ്പും അധികാരവര്‍ഗത്തിനു കൈമാറുകയുണ്ടായി. തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ മുന്‍സര്‍ക്കാരിന്റെ പ്ലാന്‍ മാറ്റി നിര്‍മിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ സജീവ ഇടപെടലിനെത്തുടര്‍ന്ന് റെയില്‍വേ ഫണ്ട് അനുവദിച്ചതോടെ കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിന് പച്ചക്കൊടി പാറുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.30ന് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപം സഹകരണ കോംപ്ലക്‌സില്‍ മുഖ്യമന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ അധ്യക്ഷതവഹിക്കും. മന്ത്രി വി.എസ്.ശിവകുമാര്‍, നഗരസഭാ മേയര്‍ കെ.ചന്ദ്രിക, എംഎല്‍എ മാരായ പാലോട് രവി, വി.ശശി തുടങ്ങിയവര്‍ പങ്കെടുക്കും.