കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യം മുന്നണിയേയും ഭരണത്തെ ബാധിച്ചു: ജോണി നെല്ലൂര്‍

single-img
9 October 2013

johny-nelloorകോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യം ഭരണത്തെയും യുഡിഎഫ് മുന്നണിയെയും ബാധിച്ചെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യവും ഭരണനേട്ടങ്ങളുടെ നിറം കെടുത്തുന്നതായി. മുന്നണിയെ നയിക്കേണ്ട കോണ്‍ഗ്രസ് ചേരിതിരിഞ്ഞു പ്രസ്താവന നടത്തുകയാണ്. ഇക്കാര്യം ഹൈക്കമാന്‍ഡിനോടു യുഡിഎഫ് ഘടകകക്ഷികള്‍ സൂചിപ്പിച്ചെങ്കിലും നടപടിയെടുക്കുന്നില്ല. ഹൈക്കമാന്‍ഡിന്റെ അലംഭാവം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വലിയ തിരിച്ചടി ഉണ്ടാക്കുമെന്നു ജോണി നെല്ലൂര്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള ഗണേഷ്‌കുമാറിന്റെ തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണെ്ടന്നു ജോണി നെല്ലൂര്‍ ആരോപിച്ചു.