ഡല്‍ഹിയില്‍ മൂന്നുനിലകെട്ടിടം തകര്‍ന്നുവീണു

single-img
9 October 2013

delhi-city-mapsഡല്‍ഹിയില്‍ മൂന്നുനിലകെട്ടിടം തകര്‍ന്നുവീണു. ബാരാ ഹിന്ദു റാവു ആശുപത്രിക്കു സമീപം ആസാദ് മൈതാന്‍ മാര്‍ക്കറ്റ് മേഖലയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്നിശമന സേനാ യൂണിറ്റും ദുരന്തനിവാരണ സംഘാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പഴക്കമേറിയ കെട്ടിടം അപകടാവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസം മുന്‍പ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നതായും പോലീസ് അറിയിച്ചു.