കാഷ്മീരില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളെ തുരത്തിയെന്നു സൈനിക നേതൃത്വം

single-img
9 October 2013

bbc-india-pak-border-near-jammuജമ്മുകാഷ്മീരിലെ കുപ്‌വാരയില്‍ കെരന്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ പൂര്‍ണമായും തുരത്തിയതായി സൈന്യം. പാക്കിസ്ഥാനിലെ പ്രത്യേക സേനയുടെ പിന്തുണയോടെയാണു നാല്പതോളം വരുന്ന നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനെത്തിയത്. 15 ദിവസംനീണ്ട സൈനികനടപടികള്‍ക്കുശേഷമാണു തീവ്രവാദികളെ അമര്‍ച്ച ചെയ്തതെന്നു സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ സഞ്ജീവ് ചാചറ അറിയിച്ചു. രണ്ടാഴ്ച നീണ്ട സൈനികനടപടികളില്‍ എട്ടു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. തോക്കുകള്‍ ഉള്‍പ്പെടെ 59 ആയുധങ്ങളും പിടിച്ചെടുത്തു. വാര്‍ത്താവിനിമയ സംവിധാനം, രാത്രികാഴ്ചയ്ക്കുള്ള ഉപകരണം എന്നിവയ്‌ക്കൊപ്പം ഒരുമാസംവരെ പ്രദേശത്തു തങ്ങാനുള്ള ഭക്ഷണവും തീവ്രവാദികളുടെ കൈവശമുണ്ടായിരുന്നു.