ഭൂപതി അടുത്ത വര്‍ഷം വിരമിക്കും

single-img
9 October 2013

AEGON Championship - Day Fourഇന്ത്യന്‍ ടെന്നീസ് ഡബിള്‍സ് താരം മഹേഷ് ഭൂപതി വിരമിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ത്തന്നെ വിരമിക്കുമെന്നാണു സൂചന. ഈ വര്‍ഷം രണേ്ടാ മൂന്നോ ടൂര്‍ണമെന്റുകളിലും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലും കളിക്കും. പിന്നീട് മത്സരത്തോടു വിടപറയാന്‍ തീരുമാനിച്ചുവെന്നും ഭൂപതി പറഞ്ഞു. മുപ്പത്തൊമ്പതുകാരനായ ഭൂപതി 12 ഗ്രാന്‍ഡ് സ്്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1997 ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് നേടി ഗ്രാന്‍ഡ്‌സ്്‌ലാം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തിലെത്തി. ഇന്ത്യന്‍ ജോഡിയായ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം ചേര്‍ന്ന് നാലു ഗ്രാന്‍ഡ്‌സ്്‌ലാം ഫൈനലുകളിലുമെത്തി ചരിത്രം കുറിച്ചിരുന്നു.