മൂന്നാംമുന്നണി തെരഞ്ഞെടുപ്പിനു ശേഷമെന്നു മുലായം

single-img
8 October 2013

MULAYAM_SINGH_7773fസീറ്റ് വിഭജനത്തിലെ പ്രശ്‌നങ്ങള്‍മൂലം തെരഞ്ഞെടുപ്പിനു ശേഷമാകും മൂന്നാം മുന്നണിക്കു രൂപം നല്കുകയെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. മൂന്നാംമുന്നണി രൂപവത്കതരണം സംബന്ധിച്ച് മുലായം, പ്രകാശ് കാരാട്ട്, എ.ബി. ബര്‍ദന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മൂന്നാംമുന്നണി രൂപവത്കരിക്കുന്നതു സംബന്ധിച്ച് ഇടതുപാര്‍ട്ടികളുമായി ധാരണയുണ്ടാക്കിയിട്ടുണെ്ടന്നു മുലായം അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.എസ്പിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ബാബു ഗൗര പാട്ടീലിനെ കര്‍ണാടകയിലെ പാര്‍ട്ടി അധ്യക്ഷനാക്കിയെന്നു മുലായം പറഞ്ഞു. സി.പി. യോഗേശ്വര്‍ എംഎല്‍എയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനു നല്കി. മധ്യപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും എസ്പി മത്സരിക്കുമെന്നു മുലായം കൂട്ടിച്ചേര്‍ത്തു.