മലാലയെ വധിക്കുമെന്നു വീണ്ടും താലിബാന്റെ ഭീഷണി

single-img
8 October 2013

Malalaപാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിനു താലിബാന്റെ വെടിയേറ്റ മലാല യൂസഫ് സായിയെ വധിക്കുമെന്നു വീണ്ടും ഭീഷണി. ഒരു വര്‍ഷം മുമ്പു നടന്ന താലിബാന്‍ ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മലാല ഇപ്പോള്‍ ലണ്ടനിലാണ്. ഇസ്‌ലാം മതത്തെ വിമര്‍ശിച്ചതിനാല്‍ പതിനാറുകാരിയായ മലാലയെ വധിക്കുമെന്നു താലിബാന്‍ വക്താവ് ഷൈദുള്ള ഷഹീദ് പറഞ്ഞു. സ്ത്രീകളെ വധിക്കുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നുണ്ട്. എന്നാല്‍, മതത്തെ ആക്രമിക്കുന്നവരെ എതിര്‍ക്കുമെന്നും ഇനി അവസരം ലഭിച്ചാല്‍ മലാലയെ വധിക്കുമെന്നും എസ്‌കൈ ന്യൂസിനോട് താലിബാന്‍ വക്താവ് പറഞ്ഞു.