രാജിക്കാര്യം അച്ഛന്‍ പറയും; അച്ഛനാണ് ഇപ്പോള്‍ എല്ലാം: ഗണേഷ്

single-img
8 October 2013

Ganesh-Kumar00എംഎല്‍എ സ്ഥാനം രാജിവെച്ച സംഭവത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ഗണേഷ് കുമാര്‍. പാര്‍ട്ടി ചെയര്‍മാനായ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയോടാണ് ഇതേക്കുറിച്ച് ചോദിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്തു വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്. അദ്ദേഹമാണ് പാര്‍ട്ടിയുടെ നേതാവ്. ആറു മാസമായിട്ട് താന്‍ ഒന്നും പറയാറില്ലെന്ന് പറഞ്ഞ ഗണേഷ് രാജിക്കത്ത് അച്ഛന് നല്‍കിയതായും സ്ഥിരീകരിച്ചു.