ലോര്‍ഡ്‌സ്‌ ആശുപത്രിയില്‍ പ്ലാസ്റ്റിക്‌ സര്‍ജനായി ഡോ. ഗംഗാപ്രസാദ്‌ ചാര്‍ജെടുത്തു

single-img
8 October 2013
Dr Gangaprasadലോര്‍ഡ്‌സ്‌ ആശുപത്രിയില്‍ പ്ലാസ്റ്റിക്‌ സര്‍ജനായി ഡോ. ജി ഗംഗാപ്രസാദ്‌ ചാര്‍ജെടുത്തു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആശുപത്രികളിലായി പ്ലാസ്റ്റിക്‌, കോസ്‌മെറ്റിക്‌, റീകണ്‍സ്‌ട്രക്ടീവ്‌ ശസ്‌ത്രക്രിയകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയായ ഡോ. ഗംഗാപ്രസാദ്‌ മുതിര്‍ന്നവരുടെയും കുട്ടികളുടെയും കൈ ശസ്‌ത്രക്രിയയിലും വിദഗ്‌ദ്ധനാണ്‌. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിലും ലണ്ടന്‍ യുണിവേഴ്‌സിറ്റി കോളജ്‌, ഗയ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ തോമസ്‌ തുടങ്ങിയ ആശുപത്രികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ഗ്ലാസ്‌ഗോയിലെ റോയല്‍ കോളജില്‍ നിന്ന്‌ എഫ്‌ആര്‍സിഎസ്‌ നേടിയ ഡോ. ഗംഗാപ്രസാദിന്‌ ജനറല്‍ സര്‍ജറിയിലും സര്‍ജറിയലും മാസ്റ്റര്‍ ഡിഗ്രിയുണ്ട്‌. അസോസിയേഷന്‍ ഓഫ്‌ സര്‍ജന്‍സ്‌ ഇന്‍ ഇന്‍ഡ്യ, അസോസിയേഷന്‍ ഓഫ്‌ പ്ലാസ്റ്റിക്‌ സര്‍ജന്‍സ്‌ ഓഫ്‌ ഇന്‍ഡ്യ എന്നിവയില്‍ ആജീവനാന്ത അംഗമായ ഇദ്ദേഹം സൊസൈറ്റി ഫോര്‍ ഹാന്‍ഡ്‌ ട്രാന്‍സ്‌പ്ലാന്റേഷന്റെ സ്ഥാപകാംഗമാണ്‌.
തിങ്കള്‍ മുതല്‍ ശനി വരെ പകല്‍ 8.30 മുതല്‍ 1.30 വരെയാണ്‌ അദ്ദേഹം ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നത്‌.