അത്‌ലറ്റികോ മുന്നേറ്റം തുടരുന്നു

single-img
8 October 2013

madrid1സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയപരമ്പര തുടരുന്നു. തുടര്‍ച്ചയായ എട്ടാം ജയം നേടി അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയ്‌ക്കൊപ്പമെത്തി. അത്‌ലറ്റികോയുടെ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണിത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയ്ക്ക് ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോളാണ് അത്‌ലറ്റികോയ്ക്ക് 2-1 ന്റെ ജയം നല്കിയത്. മത്സരത്തിന്റെ 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പാഴാക്കിയതിന്റെ പരിഹാരമായി 42, 62 മിനിറ്റുകളിലായിരുന്നു ഡീഗോ കോസ്റ്റയുടെ ഗോളുകള്‍. 71-ാം മിനിറ്റില്‍ നൊളിറ്റോ കെല്‍റ്റ വിഗോയുടെ ആശ്വസ ഗോള്‍ നേടി.