ഫ്രഞ്ച് വിനോദസഞ്ചാര മേളയിലെ കലാസാന്ദ്രമായ കേരള പവിലിയന്‍ കാണികള്‍ക്ക് വിസ്മയമായി

single-img
8 October 2013
ചിത്രരചനയുടെ കളിത്തൊട്ടിലായ പാരീസില്‍ നടന്ന രാജ്യാന്തര ഫ്രഞ്ച് ടൂറിസം മേളയായ  ടോപ് റെസയില്‍ കേരളത്തിന്റെ തനത് പ്രകൃതിസൗന്ദര്യം കാന്‍വാസില്‍ പകര്‍ത്തി ടൂറിസം വകുപ്പ് കാണികള്‍ക്ക് കലയുടെ അനുഭൂതി പകര്‍ന്നു.  കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ രാംസ്ഥാനം ഫ്രഞ്ചുകാര്‍ക്കാണ്. അതുകൊുതന്നെ അതിനനുയോജ്യമായ വിശാലമായ പവിലിയനാണ് കേരളം ഫ്രാന്‍സിലെ ഐ.എഫ്.ടി.എം എന്ന ഏറ്റവും വലിയ ടൂറിസം മേളയില്‍ തയാറാക്കിയിരുന്നത്. ലോക വിനോദ സഞ്ചാര വ്യവസായത്തിലെ പ്രമുഖരെല്ലാം സെപ്റ്റംബര്‍ അവസാനവാരം നടന്ന മേളയ്‌ക്കെത്തിയിരുന്നു.
വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ് കേരളത്തിന്റെ
ഏറ്റവും വലിയ വിപണിയാണെന്ന് കേരളസംഘത്തെ നയിച്ച ടൂറിസം ഡയറക്ടര്‍ ശ്രീ എസ്.ഹരികിഷോര്‍ പറഞ്ഞു. ഫ്രഞ്ചുകാര്‍ കാണിച്ച താല്പര്യം മികച്ചതായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച പ്രതികരണം കണക്കിലെടുക്കുകയാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് വളരെയേറെ ഫ്രഞ്ച് സഞ്ചാരികളെത്തുമെന്ന് അദ്ദേഹം ചൂിക്കാട്ടി.
ലോക  ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് കേരള പവിലിയനിലെത്തിയ സന്ദര്‍ശകരെല്ലാം കേരളത്തെ പ്രശംസാവാക്കുകള്‍ കൊ് മൂടുകയായിരുന്നു. കേരളത്തിന്റെ പ്രകൃതിഭംഗിവിളിച്ചോതുന്ന ചിത്രങ്ങള്‍ ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിച്ചത്. കേരളത്തിന്റെ വന്യജീവി സമ്പത്തും പ്രകൃതിഭംഗിയുമെല്ലാം പവിലിയന്റെ നാലു ചുമരുകളിലും  സജ്ജീകരിച്ചിരുന്ന പെയ്ന്റിംഗുകളില്‍ അതികമനീയമായാണ് ആവിഷ്‌കരിച്ചിരുന്നത്.
ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഫ്രാന്‍സില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേരാണ് കേരളം സന്ദര്‍ശിച്ചത്. ഒഴിവുകാല ടൂറിസം, ബിസിനസ് ടൂറിസം എന്നിവയ്ക്ക് പേരുകേട്ട ഐ.എഫ്.ടി.എം-ല്‍ കലയ്ക്കും സംസ്‌കാരത്തിനും വമ്പിച്ച പ്രാമുഖ്യമാണ് നല്‍കുന്നത്. സംസ്‌കാരം വിഷമയാക്കിയുള്ള പ്രകടനങ്ങളും മേള നടക്കുന്ന സ്ഥലത്തെ സാംസ്‌കാരികഗ്രാമവും ഐ.എഫ്.ടി.എമ്മിനെ വേറിട്ടു നിര്‍ത്തുന്നു. പ്രമുഖ ഫ്രഞ്ച് വ്യവസായ പ്രമുഖരായ എയര്‍ ഫ്രാന്‍സ്, അക്കോര്‍ ഹോട്ടല്‍ ഗ്രൂപ്പ്, ആവിസ്, ദേശീയ വിമാന കമ്പനിയായ എസ്.എന്‍.സി.എഫ് എന്നിവയാണ് മേളയുടെ പങ്കാളികള്‍.
മേളയ്‌ക്കെത്തിയ വിവിധ പ്രതിനിധി സംഘങ്ങളുമായി കേരള സംഘം ചര്‍ച്ച നടത്തി. പ്രമുഖ ഫ്രഞ്ച് ടൂര്‍ ഓപ്പറേറ്റര്‍മാരും ടൂറിസം ട്രാവല്‍ മേഖലയിലെ മാദ്ധ്യമ പ്രവര്‍ത്തകരും ടൂറിസം ഡയറക്ടര്‍, കേരള സംഘത്തിലെ പ്രദര്‍ശകര്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും  ചെയ്തു. അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, ജോയ്‌സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, കുമരകം ലേക്ക് റിസോര്‍ട്‌സ് എന്നിവരായിരുന്നു കേരള സംഘത്തിലെ ഇതര പ്രദര്‍ശകര്‍.
സന്ദര്‍ശക ബാഹുല്യം കൊ് അങ്ങേയറ്റം സജീവമായിരുന്ന കേരള പവിലിയനില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ കെ സിംഗുമെത്തിയിരുന്നു. ഫ്രഞ്ച് ടൂറിസം വിപണിയില്‍ കേരളം കാഴ്ചവയ്ക്കുന്ന ഗംഭീര പ്രകടനത്തെ അദ്ദേഹം മുക്തകണ്ഠം അഭിനന്ദിച്ചു.