ആധാര്‍: മുന്‍ ഉത്തരവില്‍ മാറ്റം വരുത്തുന്നില്ലെന്നു സുപ്രീംകോടതി

single-img
8 October 2013

Aadhar-Cardസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ലെന്ന ഉത്തരവില്‍ തത്കാലം മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി ഈ മാസം 21ന് സൂപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും ആധാര്‍ ഇല്ലെങ്കില്‍ പാചകവാതക സബ്‌സിഡി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ആധാര്‍ കാര്‍ഡില്ലെങ്കില്‍ എല്‍.പി.ജി വിതരണം നിലയ്ക്കുമെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചു. പാചകവാതക സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങള്‍ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തക അരുണ റോയ് അടക്കം നിരവധി പേര്‍ നല്‍കിയ ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചു. ആധാര്‍ കാര്‍ഡിനായി സ്വകാര്യ കരാറുകാര്‍ ശേഖരിച്ച ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണെ്ടന്നും കൂട്ടഹര്‍ജികളില്‍ പറയുന്നു. ജസ്റ്റിസ് ബിഎസ് ചൗഹാന്‍, എസ്.എ. ബോര്‍ദെ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.