ജോര്‍ജ് പൊട്ടിയ പന്ത്; തട്ടികളിക്കാനില്ല: തിരുവഞ്ചൂര്‍

single-img
7 October 2013

thiruvanchoor-radhakrishnan-ministerthiruvanചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ തന്നെ ലക്ഷ്യമാക്കിയല്ലെന്നും യുഡിഎഫാണ് ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷ്യമാക്കിയാണ് ജോര്‍ജിന്റെ ആരോപണങ്ങള്‍. ഇതില്‍ നിന്നും തന്നെ രക്ഷിക്കേണ്ടത് പാര്‍ട്ടിയാണ്. ജോര്‍ജ് പൊട്ടിയ പന്താണ്. അത് തട്ടിക്കളിക്കാന്‍ താനില്ല. ജോര്‍ജിനോടുള്ള നിലപാട് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കിയ സ്ഥിതിക്ക് താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നന്ദകുമാര്‍ തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ സുഹൃത്തല്ല. വിമര്‍ശനങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ കൂടപ്പിറപ്പാണെന്നും ആഭ്യന്തരമന്ത്രിയായിരിക്കെ എ.കെ. ആന്റണി പോലും വിമര്‍ശനവിധേയനായെന്നും അദ്ദേഹം പറഞ്ഞു.