മുംബൈ ചാമ്പ്യന്‍മാര്‍

single-img
7 October 2013

Sachinചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടം രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിനു കീഴടക്കിയാണ് മുംബൈ തങ്ങളുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം കരസ്ഥമാക്കിയത്. 2011 ല്‍ റോയല്‍ചലഞ്ചേഴ്‌സ് ബാംഗൂരിനെ കീഴടക്കിയാണ് മുംബൈ ആദ്യ കിരീടം നേടിയത്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ ആറിന് 202. രാജസ്ഥാന്‍ 18.5 ഓവറില്‍ 169 ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ സ്‌ഫോടനാത്മക തുടക്കമാണ് നടത്തിയത്. സച്ചിനും ഡ്വെയ്ന്‍ സ്മിത്തും ചേര്‍ന്ന് 4.3 ഓവറില്‍ 35 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, 13 റണ്‍സെടുത്ത സച്ചിനെ വാട്‌സണ്‍ ബൗള്‍ഡാക്കിയതോടെ അമ്പാട്ടി റായിഡു എത്തി. തകര്‍ത്തടിച്ചു മുന്നേറിയ സ്മിത്തിനെ താംബെ ബൗള്‍ഡാക്കിയതോടെ മുംബൈയുടെ ഇന്നിംഗ്‌സിനു കടിഞ്ഞാണ്‍ വീണു. 39 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒരു സിക്‌സും അടക്കം 44 റണ്‍സ് അടിച്ചെടുത്തശേഷമാണ് സ്മിത്ത് മടങ്ങിയത്. തുടര്‍ന്ന് റായിഡുവും (29) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (33) ചേര്‍ന്ന് മുംബൈയെ മുന്നോട്ടു നയിച്ചു. 14 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത രോഹിതിനെയും രാഹുല്‍ ശുക്ലയും റായിഡുവിനെ താംബെയും മടക്കിയതോടെ മുംബൈയുടെ പിടിയയഞ്ഞു. എന്നാല്‍, 14 പന്തില്‍ 37 റണ്‍സ് അടിച്ച മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ് മുംബൈയുടെ സ്‌കോര്‍ 200 കടത്താന്‍ സഹായകമായി.