ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജി വച്ചു

single-img
7 October 2013

00ganeshപ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിസ്ന്ധിയിലാക്കിക്കൊണ്ട് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്- ബി നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജി വച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് രാജിക്കത്ത്് കൈമാറി. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് ബി സംസ്ഥാന നേതൃയോഗത്തില്‍ രാജി സംബന്ധിച്ച് തീരുമാനമെടുക്കും. പത്തനാപുരം എംഎല്‍എയാണ് ഗണേഷ് കുമാര്‍. അതേസമയം എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് സ്പീക്കര്‍ക്കു കത്തു നല്കിയിട്ടില്ല. എംഎല്‍എ സ്ഥാനം പൂര്‍ണമായും രാജി വയ്ക്കണമെങ്കില്‍ സ്പീക്കര്‍ക്കാണ് രാജിക്കത്തു നല്‌കേണ്ടത്.

ഗാര്‍ഹികപീഡന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനത്ത് തുടരുകയായിരുന്നു. ഗണേഷിന് മന്ത്രിസ്ഥാനം തിരിച്ചു നല്കണമെന്ന് പാര്‍ട്ടി നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് അനുകൂലമായ സമീപനമായിരുന്നില്ല സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഒക്‌ടോബര്‍ 10-നു മുമ്പ് തീരുമാനമെടുക്കണമെന്നും പാര്‍ട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഗണേഷ് മന്ത്രിസ്ഥാനത്തു തിരിച്ചു വരുന്നതിനെ ഒരു വിഭാഗം മന്ത്രിമാര്‍ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ഗണേഷിന്റെ ഇപ്പോഴത്തെ രാജിപ്രഖ്യാപനം.