കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആന്റണി ഇടപെടുന്നതില്‍ സന്തോഷം: ചെന്നിത്തല

single-img
7 October 2013

Chennithalaസംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ എ.കെ.ആന്റണി ഇടപെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ആന്റണിക്ക് ഏത് സമയവും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഇടപെടാം. സംഘടനാ വിഷയങ്ങള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആന്റണി ഇടപെടണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കെ.മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇതേ ആവശ്യം ഉന്നയിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.