ബയേണ്‍ മ്യൂണിക് തലപ്പത്ത്

single-img
7 October 2013

Bayern-Munich-2013ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക് ഒന്നാമതെത്തി. ഡോട്ട്മുണ്ട് 2-0 ന് മോഷെന്‍ഗ്ലാബാഷിനോടു പരാജയപ്പെട്ടതോടെയാണിത്. ബയേണ്‍ ലെവര്‍കൂസനുമായി 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 20 പോയിന്റാണ് ബയേണിനുള്ളത്. 19 പോയിന്റ് വീതമുള്ള ഡോട്ട്മുണ്ടും ലെവര്‍കൂസനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലെവര്‍കൂസനെതിരേ ടോണി ക്രൂസിലൂടെ (30) ബയേണാണ് ആദ്യം മുന്നില്‍ കടന്നത്. എന്നാല്‍, 31-ാം മിനിറ്റില്‍ സിഡ്‌നി സാമിലൂടെ ലെവര്‍കൂസന്‍ ഒപ്പമെത്തി.